
കോട്ടയം മെഡിക്കല്‍കോളേജ് പരിസരത്തെ ഹോട്ടലില്‍ നിന്ന്
ലഭിച്ച കടലക്കറിയോടൊപ്പമുള്ള വെന്ത എലി
എലിയും കടലയും ! ?
കാലങ്ങള്‍ക്കു മുമ്പേ നിലവിലുള്ള ഒരു ചൊല്ലാണ് `പുട്ടും കടലയും അടിക്കുക' എന്നത്. മറ്റൊരര്‍ത്ഥത്തില്‍, കിട്ടിയ രൂപയ്‌ക്ക് ആഘോഷിക്കുക എന്നൊര്‍ത്ഥവും ഇതിനുണ്ട്. എന്നാല്‍ ചേര്‍ത്തല ആര്‍.ആര്‍. പുരത്തെ പള്ളിപ്പുറം സ്വദേശിയായ വടക്കേവേളിയില്‍ ബേബി ഇനിയെന്തായാലും കടയില്‍ ചെന്ന് `പുട്ടും കടലയും' കഴിക്കുമോ എന്ന് സംശയമാണ്.
സംഭവം നടക്കുന്നത് കര്‍ക്കടകം 1-ാം തിയതി വെള്ളിയാഴ്‌ച (ആഗസ്‌ത് 2008) രാവിലെ പതിനൊന്നരയ്‌ക്ക്. കോട്ടയം മെഡിക്കല്‍ കോളേജ് ആസ്‌പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ബന്ധുവിന് പ്രഭാതഭക്ഷണം വാങ്ങിക്കാനാണ് ബേബി ഗാന്ധിനഗറിലെ മെഡിക്കല്‍ കോളേജ് പരിസരത്തെ ഒരു ഹോട്ടലില്‍ എത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു നല്‍കിയ ഇടിയപ്പവും കടലക്കറിയും അയാള്‍ വാങ്ങി തിരികെ വാര്‍ഡിലെത്തി. വിശപ്പൂമൂലം ആര്‍ത്തിപൂണ്ട് കവര്‍ പൊളിച്ചപ്പോള്‍ സാക്ഷാല്‍ ഗണേശ വാഹനം വെന്തളിഞ്ഞ് കടലക്കറിയോടൊപ്പം. ഉടനെ ബേബി എഴുന്നേറ്റ് നിന്ന് കൈകൂപ്പിയെങ്കിലും അയാള്‍ ഒരു നിമിഷം `അന്യന്‍'നായി.പ്രതികരണ ശേഷി സടകുടഞ്ഞ് എഴുന്നേറ്റു.
അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏമാന്റെ മുന്നില്‍ ചീറിപ്പാഞ്ഞെത്തി ബേബി തന്റെ സെ്‌പഷ്യല്‍ ഡിഷിനെക്കുറിച്ച് വിവരിച്ചു. ഏമാന്‍ ഞെട്ടി. എന്തുകൊണ്ടോ അയാള്‍ക്ക് ഇത്തിരി കുബുദ്ധി തോന്നി. അയാള്‍ സംഭവം മാലോകരെ മുഴുവന്‍ അറിയിച്ചു. പക്ഷേ, നഷ്ടങ്ങളെല്ലാം ഹോട്ടലുകാര്‍ക്കും. അതിവിശേഷമായി തയ്യാറാക്കിയിരുന്ന `എലിക്കടല' വിഭവം ഇന്ന് കേരള ജനതമുഴുവന്‍ അറിഞ്ഞിരിക്കുന്നു. ഇനിയും പുതിയ വിഭവങ്ങള്‍ നിര്‍മ്മിക്കാന്‍ എന്തായാലും അവര്‍ക്കിനി കുറച്ചുകാലം കാത്തിരിക്കേണ്ടി വരും. കാരണം സംഭവത്തെക്കുറിച്ചറിഞ്ഞ നിമിഷം നമ്മുടെ അധികൃതര്‍ ഒരു തോന്ന്യാസം കാണിച്ചു. ഇഷ്ടന്മാരുടെ കടയങ്ങട് പൂട്ടിച്ചു. അല്ലെങ്കില്‍ അടുത്ത ദിവസം പത്രങ്ങളില്‍ വാര്‍ത്ത വന്നുകഴിയുമ്പോള്‍ വിഭവത്തിന് ഡിമാന്റ് കൂടിയാലോ.
വാല്‍ക്കഷ്‌ണം:ഇന്നത്തെ പാചകരംഗം: ആദ്യം രണ്ട് കപ്പ് അരച്ച തേങ്ങ, എലി തോലിയുരിഞ്ഞത് രണ്ടെണ്ണം (മുഴുത്തത് പാടില്ല, ചുണ്ടെലിക്ക് സ്വാദ് കൂടും), കുരുമുളക്, കുറച്ച് വേവിച്ച കടല........(കടപ്പാട്: മാതൃഭൂമി ദിനപ്പത്രം)
No comments:
Post a Comment