Sunday, August 3, 2008



കുസേലന്‍ കഥപറയുന്നു....

എം. മോഹനന്‍ സംവിധാനം ചെയ്‌ത കഥപറയുമ്പോള്‍ എന്ന ചലച്ചിത്രം കേരളത്തില്‍ സാമാന്യം നല്ലനിലവാരത്തിലുള്ള കളക്‌ഷന്‍ റിക്കാര്‍ഡുകള്‍ സൃഷ്ടിച്ചപ്പോള്‍ ടി സിനിമയുടെ കഥാകൃത്ത്‌ പഴയ കൂട്ടുകാരനെ ഒന്നു വിളിച്ചു.
`ഡെയ്‌ അണ്ണാച്ചി....എന്നടാ വിശേഷം...?'
`സൊല്ലി തൊലയെടാ...'
`നാന്‍ ഒരു പടം പിടിച്ചാച്ച്‌...റൊമ്പ വിജയം...അന്തപടത്തിന്‌ ഒരു തമിഴ്‌ റീമേക്ക്‌...`
`മുടിയാത്‌..'

`ലവന്‍ താരയെ വെച്ച്‌ ഒരു ഐറ്റം'
`മുടിയാത്‌...'

`അന്ത പൊമ്പിളെയെ ടൈറ്റ്‌ ഡ്രസ്‌ ഇടീച്ച്‌ ഒരു ഐറ്റം'
`അതിലും കൂടുതലായി ഓഡിയന്‍സ്‌ പലതും കണ്ടാച്ച്‌'
`എന്നാ...ഒരു ഹഫ്‌ സകര്‍ട്ട്‌'`മുടിയാത്‌'`എന്നാ..ഒരു നിക്കറ്‌ പോട്‌'
`മുടിയാത്‌'

`അണ്ണന്‍ ഒരു പണി ചെയ്യ്‌..പെറ്റിക്കോട്ടെങ്കിലും പോട്ട്‌....'
`മുടിയാത്‌...അതിക്ക്‌ കൂടുതല്‍ എല്ലാം കണ്ടാച്ച്‌...'
`എന്നാ...ഒന്നുമേ....ഇടാമെ ഒരു ഐറ്റം'

`കൂ......ള്‍....'

എന്തായാലും നമ്മുടെ കഥപറയുമ്പോളിലെ നായകന്‍ പണി പറ്റിച്ചു. അടുത്ത ദിവസം സിനിമാ വാരികയില്‍ അണ്ണതമ്പിമാരേപ്പോലെ കെട്ടിപ്പിടിച്ച്‌ ഒരു ചിത്രം `കഥപറയുമ്പോള്‍ ' തമിഴ്‌ റീമേക്കില്‍ രജനി നായകനാവുന്നു. എന്തായാലും അളിയനോട്‌ (എം. സുകുമാരന്‍) ഇഷ്ടന്‌ വലിയ കൂറൊന്നുമില്ലെങ്കിലും ഇറക്കിയ കാശ്‌ മുതലക്കാനുള്ള തത്രപ്പാടിലായിരുന്നു പാവം പ്രൊഡ്യൂസറും നായകനും തിരക്കഥാകൃത്തുമായ നമ്മുടെ നായകന്‍.

എന്തായാലും കുസേലന്‍ തിയറ്ററുകളില്‍ തകര്‍ത്തു ഓടിക്കൊണ്ടിരിക്കുന്നു. പശുപതിയെന്ന നടന്റെ നടന വൈഭവം നമ്മുടെ മലയാളത്തിലെ ബാലന്റെ തൊലിയുരിഞ്ഞു കളഞ്ഞു. മലയാളം ബാലന്‍ ശിഷ്ടകാലം മമ്മൂട്ടിയുടെ പടം പൂജിച്ചോളാമെന്ന്‌ പറഞ്ഞ്‌ വീണ്ടും ബാര്‍ബര്‍ പണിക്കു പോകാന്‍ തയ്യാറായി എന്നാണ്‌ കേട്ടു കേള്‍വി.ലവന്‍ താരയുടെ പെര്‍ഫോര്‍മന്‍സ്‌ മുമ്പ്‌ പലതവണ കണ്ടപ്പോഴക്കെ ലവനെ സിനിമയിലേക്ക്‌ പിടിച്ചുയര്‍ത്തിയ ഒരു പാവം സംവിധായകന്റെ ഭാര്യ ഇപ്പോഴും അദ്ദേഹത്തെ നോക്കി കണ്ണുരുട്ടുമത്രെ.`കണ്ടില്ലെ അവക്കടെ കളി...ഇനി കാണിക്കാന്‍ ഒരിത്തിരി സ്ഥലം മാത്രമെ ഉള്ളൂ. ലവള്‌ നിങ്ങടെ സിനിമല്‌ സാരിമാത്രം ഉടുത്തോണ്ട്‌ നിന്നൂന്ന്‌ പറഞ്ഞാ ഞാന്‍ വിശ്വസിക്കില്ല...'പെണ്ണെല്ലെ വര്‍ഗ്ഗം. പാവം ഇഷ്ടന്‍ ഇപ്പോഴും ലവന്‍സിന്റെ പടം വന്നാല്‍ പോസ്റ്ററുപോലും സ്വന്തം ഭാര്യയെ കാണിക്കാറില്ലെന്നാണ്‌ കേട്ടുകള്‍വി. എങ്കിലും പലരും നമ്മുടെ ലവന്‍താരയുടെ ഗ്‌ളാമറിലും പ്രകടനത്തിലും വലീയ പുരോഗതിയൊന്നുമുണ്ടിയല്ലെങ്കിലും കുസേലനില്‍ ലവന്റെ ഒരു പാട്ടുസീനില്‍ മിനിസ്‌കര്‍ട്ടിന്റെ നീളക്കുറവിന്‍ വന്‍പുരോഗതിയുണ്ടായിട്ടുണ്ടെന്ന്‌ തികഞ്ഞ ഒരു ലവന്‍സ്‌ ആരാധകന്‍ കണ്ടെത്തിയുണ്ട്‌.

നമ്മുടെ തമിഴിലെ സൂപ്പര്‍സ്റ്റാര്‍ (സ്റ്റൈല്‍ മന്നന്‍) അശോക്‌ കുമാറിന്‌ പടം തിയറ്ററുകളില്‍ ഓടിയിട്ടും കനത്ത നിരാശ. പഠിച്ചുവെച്ച പുതിയ സ്റ്റൈലുകള്‍ ഒന്നും തനിക്ക്‌ പ്രയോഗിക്കാനുള്ള അവസരം വൃത്തികെട്ട വാസുഅണ്ണന്‍ തന്നില്ലെന്ന്‌. എന്തു പറഞ്ഞാലും തമിഴ്‌മണ്ണില്‍ കൈകുത്തി കാവടിയാടുന്നത്‌ രണ്ടും പരദേശികളാണ്‌. വാസുഅണ്ണനും ആന്ധ്രാക്കാരനായ അശോക(രജനി)ണ്ണനും.കഥപറയുമ്പോള്‍ കേരളത്തില്‍ റിലീസ്‌ ചെയ്‌ത ദിവസം വലീയ തിക്കുംതിരക്കുമൊന്നുമില്ലെങ്കിലും പടത്തിന്റെ `ഇച്ച'ക്കോപ്പിയായ `കുസേലന്‍' 90 കോടിക്കാണ്‌ പിരമിഡ്‌സായ്‌മിറ വിതരണം ഏറ്റെടുത്തത്‌. അവരുടെമുന്നില്‍ ലക്ഷ്യം ഒന്നുമാത്രം.

സൂപ്പര്‍ സ്റ്റാര്‍ അശോക്‌ അണ്ണനെ മൂന്നുദിവസം കൊണ്ട്‌ കഴിയുന്നത്ര വിറ്റഴിക്കുക.മുക്കില്ലാരാജ്യത്ത്‌ മുറിമൂക്കന്‍ രാജാവെന്നവണ്ണം സാമാന്യം ജനങ്ങളുടെ കാശുവാരി പാടത്തിടാന്‍ മുളകുപാടം ഫിലിംസിന്‌ കഴിഞ്ഞിട്ടുണ്ട്‌. ജനങ്ങളെ പിഴിഞ്ഞ്‌ പള്ളവീര്‍പ്പിച്ച മാടമ്പിയും കമ്പ്യൂട്ടര്‍ യുഗമാണെന്ന വ്യാജേന വന്ന വെളിച്ചമില്ലാത്ത മിന്നാമിന്നിക്കൂട്ടവും ഞരങ്ങി നീങ്ങുന്നുണ്ടെങ്കിലും ഈ ബഹളത്തിനിടയില്‍ പറന്നിറങ്ങിയ പരുന്ത്‌ രണ്ട്‌ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എവിടേക്കോ പറന്നുപോയി.

No comments:

 
onlinedegreeadvantage.com/
online college degrees