Tuesday, August 19, 2008


ലോകത്തെ പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ എച്ച്‌.പി. (Hewlett Packard-hp)യുടെ ജനറല്‍ മാനേജര്‍ ആരാണെന്നറിയുമോ. ഒരു ഇന്ത്യക്കാരന്‍. മി. രാജീവ്‌ ഗുപ്‌ത.കമ്പ്യൂട്ടറിന്റെ മദര്‍ബോഡിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌ അതിലെ പെന്റിയം ചിപ്പ്‌. അതിന്റെ നിര്‍മ്മാതാവാണ്‌ ആരായിരിക്കും. അതും മറ്റൊരു ഇന്ത്യക്കാരന്‍ വിനോദ്‌ ധാം.എങ്കില്‍ ലോകത്തിന്റെ മൂന്നാമത്തെ സമ്പന്നനും ഒരിന്ത്യക്കാരന്‍ തന്നെയാണ്‌.
വിപ്രോ എന്ന സോഫ്‌റ്റ്‌വെയര്‍ കമ്പനിയുടെ മേധാവിയും അതിന്റെ സി.ഇ.ഒ യുമായ അസിം പ്രേംജി.ഇന്ന്‌ ലോകത്തിലെ ഏറ്റവുമധികം ജനങ്ങള്‍ ഉപയോഗിക്കുന്ന ഒരു ഇമെയില്‍ സര്‍വീസാണ്‌ ഹോട്ട്‌മെയില്‍. അതിന്റെ നിര്‍മ്മാതാവ്‌ സബീര്‍ ഭാട്ടിയ എന്ന ഇന്ത്യക്കാരനാണ്‌.അതുപോലെ തന്നെ ലോകത്തിലെ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച എ.ടി. ആന്റ്‌ ടി.ബെല്‍ ലാബിന്റെ പ്രസിഡണ്ടും ഇന്ത്യക്കാരനായ അരുണ്‍ നേത്രാവല്ലിയാണ്‌. ഈ സോഫ്‌റ്റ്‌വെയര്‍ ലാബിലാണ്‌ C, C++ , Unix തുടങ്ങിയ ലോകോത്തര സോഫ്‌റ്റ്‌ വെയറുകള്‍ നിര്‍മ്മിച്ചത്‌.
അതുപോലെ തന്നെ മൈക്രോസോഫ്‌റ്റിന്റെ ടെസ്റ്റിങ്‌ ഡയറക്ടര്‍ MTD (Microsoft Testing Director) of Windows 2000 സഞ്‌ജയ്‌ തേജ്‌വാരിക എന്ന ഇന്ത്യക്കാരനാണ്‌.അതുപോലെ സിറ്റി ബാങ്കിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവുമാര്‍ മി. വിക്ടര്‍ മെനിസസിനുമൊപ്പം രജത്‌ ഗുപ്‌തയും റാണാ തല്‍വാറുമുണ്ട്‌.
ബില്‍ക്ലിന്റണും ജോര്‍ജ്ജുബുഷും ബില്‍ഗേറ്റ്‌സും വിരാജിച്ച അമേരിക്കയിലെ ആകെയുള്ള ജനസാന്ദ്രതയുടെ ഏതാണ്ട്‌ 1.5 ശതമാനം ഇന്ത്യക്കാരാണ്‌. അതായത്‌ ഉദ്ദേശ്യം 3.22 മില്ല്യണ്‍. അതിനേക്കാള്‍ രസാവഹം എന്താണെന്നുവെച്ചാല്‍ അമേരിക്കയിലെ ആകെയുള്ള ഡോക്ടര്‍മാരില്‍ 38ശതമാനവും ഇന്ത്യക്കാരാണ്‌.എന്നാലോ അമേരിക്കയിലെ ശാസ്‌ത്രജ്ഞന്മാരില്‍ ഏതാണ്ട്‌ 12 ശതമാനത്തോളവും , `നാസ' എന്ന ലോകത്തിലെ അറിയപ്പെടുന്ന ശാസ്‌ത്രഗവേഷണം നടക്കുന്ന പ്രധാന കേന്ദ്രത്തിലെ ശാസ്‌ത്രജ്ഞന്മാരില്‍ 36 ശതമാനവും, സോഫ്‌റ്റ്‌വെയര്‍ സാമൃാജ്യമായ മൈക്രോസോഫ്‌റ്റിലെ തൊഴിലാളികളില്‍ 34 ശതമാനവും, ഐ.ബി.എമ്മിലെ 28 ശതമാനം തൊഴിലാളികളും ഇന്ത്യക്കാരാണ്‌. ഇത്‌ ഒരു നഗ്നസത്യം മാത്രം.
എന്തിനേറെ പറയുന്നു അമേരിക്കയിലെ സീറോക്‌സ്‌ തൊഴിലാളികളില്‍ 13 ശതമാനം പോലും ഇന്ത്യക്കാരാണ്‌.ഈ നഗ്നസത്യങ്ങള്‍ ജര്‍മ്മനിയിലെ ഒരു പ്രമുഖ മാസികയില്‍ പ്രസിദ്ധീകരിച്ച വസ്‌തുതകളാണ്‌. ഇതിനെല്ലാം പുറമെ വേറെയും കുറെ വസ്‌തുതകള്‍ ഉണ്ട്‌.
1. കഴിഞ്ഞ 1000 വര്‍ഷക്കാലത്തിനിടെ ഇന്ത്യ മറ്റൊരു രാജ്യത്തിനെയും അക്രമിച്ചിട്ടില്ല. ഇത്‌ ഏതൊരു ഇന്ത്യക്കാരനും എക്കാലവും അഭിമാനിക്കാവുന്ന വസ്‌തുതയാണ്‌.
2. ലോകത്തിന്റെ നിലനില്‍പ്പിനുപോലും ആധാരമായ എണ്ണല്‍ സംഖ്യകളെ (Numbersystem)യും അതിലെ ഏറ്റവും പ്രധാനപ്പെട്ട '0' വും ഇന്തയിലെ ആര്യഭടനാണ്‌.
3. ഇന്ന്‌ ലോകത്താകമാനം നിരവധി യൂണിവേഴ്‌സിറ്റികള്‍ ഉണ്ടെങ്കിലും ലോകത്തെ ആദ്യത്തെ യൂണിവേഴ്‌സിറ്റി (700ബിസി) നിലനിന്നിരുന്നത്‌ ഇന്ത്യയിലെ തക്ഷശിലയിലാണ്‌. ഏകദേശം 10,500 ഓളം വിദ്യാര്‍ഥികള്‍ ഏകദേശം 60 ഓളം വിഷയങ്ങള്‍ ഇവിടെ പഠിച്ചിരുന്നുവത്രെ. നളന്ദ സര്‍വകലാശാല നാലാം നൂറ്റാണ്ടില്‍പ്പോലും വിദ്യാഭ്യാസ രംഗത്ത്‌ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു.
4. ഫോര്‍ബ്‌സ്‌ മാസികയുടെ നിരീക്ഷത്തില്‍ കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌വെയറുകള്‍ക്ക്‌ അനുയോജ്യമായി ഏറ്റവും നല്ല ഭാഷ സംസ്‌കൃതമാണ്‌.
5. ആരോഗ്യരംഗത്തെ ആദ്യചികിത്സകനായിരുന്നു ശുശ്രുതന്‍. അതുപോലെ വൈദ്യശാസ്‌ത്ര രംഗത്ത്‌ ആയുര്‍വേദത്തിനാണ്‌ ഏറ്റവും പഴക്കമാര്‍ന്ന പാരമ്പര്യമുള്ളത്‌.
6. ഇന്ത്യയായിരുന്നു ഒരുകാലത്ത്‌ ലോകത്തില്‍ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്ന്‌. പിന്നീട്‌ ഭാരതത്തില്‍ മുളപൊട്ടിയ കപടരാഷ്‌ട്രീയമാണ്‌ ഇന്ത്യയെ ഇന്നത്തെ തരത്തിലുള്ള വികസ്വരരാഷ്ടമാക്കി തീര്‍ത്തത്‌.
7. `നാവിഗേഷന്‍' എന്നത്‌ ഏതാണ്ട്‌ 5000 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സിന്ധുനദീതട സംസ്‌കാരത്തില്‍ നിന്നും ഉയിര്‍കൊണ്ടതാണ്‌. നാവിഗേഷന്‍ എന്ന ഇംഗ്‌ളീഷ്‌ വാക്ക്‌ ഉണ്ടായതു തന്നെ `നാവിഗത്‌' എന്ന സംസ്‌കൃത വാക്കില്‍ നിന്നുമാണ്‌.
8. `പൈ' ന്റെ വാല്യുവും പൈതഗോറന്‍ സിദ്ധാന്തവും ആറാം നൂറ്റാണ്ടില്‍ ബുദ്ധയാനയാണ്‌ ആദ്യമായി പ്രസ്‌താവിച്ചത്‌. ബ്രിട്ടീഷ്‌ ഗണിതശാസ്‌ത്രജ്ഞന്മാര്‍ അവരുടെ കണ്ടുപിടുത്തങ്ങള്‍ക്ക്‌ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ ബുദ്ധയാനയുടെ ഗണിതശാസ്‌ത്രചിന്തകള്‍ ഉരിത്തിരിഞ്ഞിട്ടുണ്ടെന്ന്‌ 1999 ല്‍ പ്രസ്‌താവിച്ചിരുന്നു.
9. ഗണിതശാസ്‌ത്രത്തിന്റെ നെടുന്തൂണുകളായ ഓള്‍ജിബ്രയും ട്രിഗ്‌നോമെട്രിയും കാല്‍ക്കുലസും ഇന്ത്യയില്‍ നിന്നുമാണ്‌ ഉരുത്തിരിഞ്ഞത്‌. 11 ാം നൂറ്റാണ്ടിലെ ശ്രീധരാചാര്യയാണ്‌ ബീജഗണിതം കണ്ടുപിടിച്ചത്‌.
10. അമേരിക്കയിലെ ജെമ്മോളോജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ നിരീക്ഷണ പ്രകാരം 1896 വരെ ഡയമണ്ടുകള്‍ക്ക്‌ ഇന്ത്യമാത്രമായിരുന്നു ഏക ആശ്രയം.
11. ലോകത്തെ ആദ്യത്തെ റിസര്‍വോയറും ഡാമും നിര്‍മ്മിക്കപ്പെട്ടത്‌ സൗരാഷ്ട്രയിലാണ്‌.
12. ലോകചെസ്‌ചാമ്പ്യന്‍ ഇന്ത്യയിലെ ആനന്ദ്‌ ആയതില്‍ അത്ഭുതമൊന്നുമില്ല. കാരണം ചെസിന്റെ ആവിര്‍ഭാവം ഇന്ത്യയില്‍ നിന്നുമാണ്‌.
13. സര്‍ജറിയുടെ പിതാവ്‌ എന്നറിയപ്പെടുന്ന ശുശ്രുതന്‍ ഇന്ത്യയിലായിരുന്നു. സിസേറിയനും മറ്റും ഉപയോഗിക്കുന്ന അനസ്‌തേഷ്യ വര്‍ഷങ്ങള്‍ക്കു മുമ്പേ ശുശ്രുതന്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു.
പല ഇന്ത്യക്കാര്‍ക്കും താനൊരു ഇന്ത്യക്കാരനാണെന്നു പറയാന്‍ അഭിമാനക്കുറവുണ്ട്‌. എന്നാല്‍ ലോകോത്തര ശാസ്‌ത്രജ്ഞനായ ആര്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ ഇന്ത്യയെപ്പറ്റി പറഞ്ഞത്‌ ഇതാണ്‌`നമ്മള്‍ ഇന്ത്യക്കാരോട്‌ പലവിധത്തിലും കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച്‌ എണ്ണല്‍സംഖ്യകള്‍ കണ്ടുപിടിച്ചതില്‍. കാരണം ലോകത്തെ മറ്റൊരു കണ്ടുപിടുത്തത്തിനും എണ്ണല്‍ സംഖ്യയില്ലാതെ
ലോകോത്തര എഴുത്തുകാരനായ മാര്‍ക്ക്‌ ടൈ്വന്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌.`ഭാരതം മാനുഷിക സംസ്‌കാരത്തിന്റെ ഒരു തൊട്ടിലാണ്‌. പ്രസംഗകലയുടെ ജന്മനാട്‌, ചരിത്രത്തിന്റെ അമ്മ, ഇതിഹാസത്തിന്റെ അപ്പൂപ്പന്‍, പാരമ്പര്യത്തിന്റെ മുതുമുത്തച്ഛന്‍ എല്ലാം ഇന്ത്യയാണ്‌'.ഇത്‌ ഭാരതത്തിന്റെ നേട്ടങ്ങളുടെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരിത്തിരി മാത്രം. ഇനിയും എത്രയോകാര്യങ്ങള്‍ പറയുവാനുണ്ട്‌. ഇത്തരം മഹത്‌പാരമ്പര്യമുള്ള ഇന്ത്യയില്‍ ഇന്ന്‌ അരാജകത്വം കിടന്നാടുകയാണ്‌. അഴിമതിയും ധൂര്‍ത്തും കപടരാഷ്ട്രീയവും വര്‍ഗീയചിന്തകളും ഭാരതത്തെ കാര്‍ന്നു തിന്നുകയാണ്‌. അതിന്‌ മറ്റു രാഷ്ട്രങ്ങളും പിന്തുണ നല്‍കുന്നു. കാരണം അവര്‍ക്കറിയാം എല്ലാ ഇന്ത്യക്കാരും ഒരുമിച്ച്‌ ഒരിക്കല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമായി മാറാന്‍ സാധ്യതയുള്ളത്‌ ഇന്ത്യയാണ്‌ എന്ന്‌.
വിഡ്‌ഢികളായ ഇന്ത്യക്കാര്‍ക്കുമാത്രം അത്‌ തിരിച്ചറിയാനാവുന്നില്ല. ഹാ ! കഷ്ടം.









No comments:

 
onlinedegreeadvantage.com/
online college degrees